പൃഥ്വിരാജിന് 42-ാം പിറന്നാൾ; ‘എമ്പുരാൻ’ ഉൾപ്പെടെ വമ്പൻ പ്രോജക്ടുകൾ വരുന്നു

നിവ ലേഖകൻ

Prithviraj Sukumaran birthday Empuraan

മലയാള സിനിമയുടെ ‘പാൻ ഇന്ത്യൻ’ താരം പൃഥ്വിരാജിന് 42-ാം പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമാലോകം. അവസാനം പുറത്തിറങ്ങിയ ‘ആട് ജീവിതം’ കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിലെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചതോടെ, മലയാള സിനിമയ്ക്ക് ലോക സിനിമയുടെ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ് മലയാളികളുടെ സ്വന്തം രാജുവേട്ടൻ. നിലവിൽ പൃഥ്വിരാജിന്റേതായി മലയാളികൾ കാത്തിരിക്കുന്ന സിനിമ മറ്റൊന്നുമല്ല; പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ‘എമ്പുരാൻ’ ആണ്. മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാകും ഈ ‘എമ്പുരാൻ’ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷനാണ് നിർവഹിക്കുന്നത്. പൃഥ്വിക്ക് ആന്റണിയുടെ വക പിറന്നാൾ ആശംസ പോസ്റ്റും അതിനുള്ള പൃഥ്വിരാജിന്റെ മറുപടിയും ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഹോളിവുഡ് ലെവൽ മേക്കിങ് ആയിരിക്കും എമ്പുരാൻ എന്നാണ് ഇൻസൈഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ആഡംബര കാറുകളും അടക്കം 100 കോടിക്ക് മുകളിൽ ചെലവാക്കി നിർമ്മിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും കൊടുങ്കാറ്റ് അഴിച്ചു വിടാനാണ് സാധ്യത.

എമ്പുരാന് പുറമെ വിലായത്ത് ബുദ്ധ, കാളിയാൻ, നോബഡി, സലാർ 2, ഖലീഫ, ടൈസൺ തുടങ്ങി വമ്പൻ ലൈൻ അപ്പാണ് പൃഥ്വിരാജിന്റെതായി ആരാധകരെ കാത്തിരിക്കുന്നത്. ‘താങ്ക്സ്. . .

ആ ഹെലികോപ്റ്ററിന്റെ കാര്യം കൂടിയൊന്ന്. . . ‘ എന്നാണ് പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കുറിച്ചത്.

Story Highlights: Prithviraj Sukumaran celebrates 42nd birthday, anticipation builds for his upcoming film ‘Empuraan’ with Mohanlal

Related Posts
മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
Drishyam 3 collection

മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

Leave a Comment