കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി ഹാജരായി. ജാമ്യ നടപടികൾ പൂർത്തിയാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ 27 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്നത്. സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു.
കേസെടുത്ത നടക്കാവ് പൊലീസ് IPC 354 വകുപ്പ് ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലാണ് സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരായത്. കേസിന്റെ തുടർ നടപടികൾ ജനുവരി 17-ന് നടക്കും.
Story Highlights: Actor Suresh Gopi appears in court for allegedly misbehaving with a female journalist in Kozhikode