സാംസങ് തൊഴിലാളികളുടെ 37 ദിവസത്തെ സമരം അവസാനിച്ചു; 14 ആവശ്യങ്ങൾ അംഗീകരിച്ചു

Anjana

Samsung India workers strike

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ 37 ദിവസം നീണ്ട തൊഴിലാളികളുടെ സമരം അവസാനിച്ചു. സർക്കാർ പ്രതിനിധികൾ സാംസങ് മാനേജ്മെന്റുമായി നടത്തിയ ചർച്ച വിജയകരമായി. സിഐടിയു യൂണിയൻ തീരുമാനം അംഗീകരിച്ചതോടെ മാനേജ്മെന്റ് 14 ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാൽ, സിഐടിയു യൂണിയന് അംഗീകാരം നൽകുന്നതിൽ തീരുമാനമായില്ല.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ശമ്പള വർധനവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ തൊഴിലാളി സംഘടനകൾ സമരം നടത്തിയത്. സാംസങ് കഴിഞ്ഞ ദിവസം 5,000 രൂപ പ്രതിമാസ ഇൻസെൻ്റീവ്, കൂടുതൽ എയർ കണ്ടീഷൻഡ് ബസുകൾ, വൈവിധ്യമാർന്ന കഫറ്റീരിയ, മെച്ചപ്പെട്ട ഭക്ഷണം, സമ്മാന കുപ്പണുകൾ എന്നിവ ഉൾപ്പെടുന്ന ഒത്തുതീർപ്പ് പാക്കേജ് മുന്നോട്ടുവച്ചിരുന്നെങ്കിലും തൊഴിലാളികൾ അത് അംഗീകരിച്ചിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2007-ൽ ആരംഭിച്ച ഈ പ്ലാന്റിൽ ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ നിർമ്മിക്കുന്നു. സാംസങിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ മൂന്നിലൊന്നും ഈ പ്ലാന്റിൽ നിന്നാണ്. 1810 ജീവനക്കാരിൽ 1450 പേർ സമരത്തിൽ പങ്കെടുത്തതിനാൽ ഉത്പാദനം സാരമായി ബാധിക്കപ്പെട്ടിരുന്നു. കമ്പനി ആരംഭിച്ചതിന് ശേഷം ഇത്തരമൊരു പണിമുടക്ക് സമരം നടക്കുന്നത് ആദ്യമായിട്ടാണ്.

Story Highlights: Samsung India workers end 37-day strike after successful negotiations with management

Leave a Comment