കണ്ണൂർ എഡിഎമ്മിന്റെ മരണം: ബിജെപി ഹർത്താൽ നാളെ, സിപിഐഎം ദിവ്യയെ ന്യായീകരിക്കുന്നു

Anjana

Kannur ADM death harthal

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ നടത്തുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ഹർത്താലിന് പിന്നിൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ, വാഹനങ്ങൾ, ഹോട്ടലുകൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എഡിഎമ്മിൻ്റെ മരണത്തിന് പിന്നിൽ പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി ഉദ്യോഗസ്ഥനെ പരസ്യമായി ആക്ഷേപിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവ്യ സ്ഥാനം രാജിവെച്ച് നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം പി പി ദിവ്യയെ ന്യായീകരിച്ചു. ദിവ്യ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദേശപരമായ വിമർശനം മാത്രമെന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. എന്നാൽ യാത്രയയപ്പ് യോഗത്തിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. ഉയർന്നു വന്ന പരാതികളെക്കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. നവീൻബാബുവിന്റെ മരണം ദൗർഭാഗ്യകരമാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Story Highlights: BJP calls for harthal in Kannur following ADM’s mysterious death, demands case against district panchayat president

Leave a Comment