വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തോടെ എൽഡിഎഫ്

Anjana

LDF by-elections Kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. എൽഡിഎഫ് കൺവീനർ‌ ടി പി രാമക്യഷ്ണൻ പറഞ്ഞത് സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്നാണ്. ഏത് സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയ്യാറാണെന്നും സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാടും ചേലക്കരയും ജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലക്കാട് വിജയം ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. യു ഡി എഫി നെ തകർത്ത് രണ്ടു തവണ വൻ വിജയം നേടിയതാണെന്നും പാലക്കാട് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

Story Highlights: LDF leaders respond confidently to by-election announcements in Wayanad, Palakkad, and Chelakkara

Leave a Comment