യൂസഫലിയുടെ സഹായത്തോടെ സന്ധ്യയ്ക്ക് വീട് തിരികെ; 10 ലക്ഷം രൂപയും നൽകി

Anjana

Yusuf Ali helps Sandhya

സന്ധ്യയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം വീശിയിരിക്കുകയാണ്. ജപ്തി നടപടിയെത്തുടർന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് വീടിന്റെ താക്കോൽ തിരികെ ലഭിച്ചു. മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൽ നാളെ തന്നെ മുഴുവൻ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. അതോടൊപ്പം സന്ധ്യയുടേയും കുടുംബത്തിന്റേയും തുടർജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതർ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി.

സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരിൽ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു. തനിക്ക് സമാധാനമായെന്നും യൂസഫലി സഹായിച്ചില്ലായിരുന്നെങ്കിൽ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്നും സന്ധ്യ പറഞ്ഞു. ജപ്തി ചെയ്യപ്പെട്ട വീട്ടിൽ തളർന്നിരുന്ന സന്ധ്യയുടെ അവസ്ഥ വാർത്തയാക്കിയത് ട്വന്റിഫോറാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട് പണയം വച്ച് ഇവർ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉൾപ്പെടെ ഏഴര ലക്ഷം രൂപയായി. മൂന്ന് വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാൽ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്. ഭർത്താവ് വരുത്തിവച്ച കടമാണെന്നും ഭർത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു.

Story Highlights: Lulu Group intervenes to help Sandhya reclaim her foreclosed house and provides financial assistance

Leave a Comment