മാസപ്പടിക്കേസ്: പ്രതിപക്ഷ നേതാവിനെതിരെ ബിജെപിയുടെ രൂക്ഷ വിമര്‍ശനം

Anjana

BJP Kerala Masappadi case

മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവിനെതിരെ ബിജെപി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസില്‍ യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെല്ലാം ഈ കേസില്‍ പ്രതികളാണെന്നും വിഡി സതീശന്‍ നടത്തുന്നത് അമേദ്യ ജല്‍പ്പനമാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല്‍ എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതി വ്യവഹാരം കാരണമാണ് ഈ കേസില്‍ കാലതാമസം ഉണ്ടായതെന്നും കേസിന്റെ ഒരു ഘട്ടത്തിലും രാഷ്ടീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് വരാനുള്ള പേരുകളില്‍ ബിജെപി ഉണ്ടാകില്ലെന്നും വിഡി സതീശന്‍ നടത്തുന്നത് വാസവ ദത്തയുടെ ചാരിത്ര്യ പ്രസംഗമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു നേതാവും നിയമപരമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ ഒരു അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. നിര്‍ത്തിയ അന്വേഷണം വീണ്ടും തുടങ്ങിയതാണോ എന്ന് പ്രതിപക്ഷ നേതാവിനോട് അദ്ദേഹം മറുചോദ്യവും ഉന്നയിച്ചു.

Story Highlights: BJP leaders in Kerala criticize Congress over Masappadi case, denying any deal with CPI(M)

Leave a Comment