മദ്രസകൾ അടച്ചുപൂട്ടണം; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ കത്ത്

Anjana

madrasa closure

ദേശീയ ബാലവകാശ കമ്മീഷൻ മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും, അവിടെ പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചത്.

“വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൻ്റെ ഭാഗമായാണ് ഈ ശുപാർശകൾ വന്നത്. കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ബാലവകാശ കമ്മിഷന്റെ നടപടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രംഗത്തെത്തി. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

Story Highlights: National Commission for Protection of Child Rights urges states to close madrasas and integrate students into formal education system

Leave a Comment