അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് എത്തി. ഇന്ന് മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ ടാറ്റ. നിലവിൽ സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോർഡ് ട്രസ്റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
നവൽ എച്ച് ടാറ്റയും സിമോൺ എൻ ടാറ്റയുമാണ് നോയൽ ടാറ്റയുടെ മാതാപിതാക്കൾ. നവൽ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്.
സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. ഈ രണ്ട് ട്രസ്റ്റുകളും ചേർന്ന് ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ 52 ശതമാനത്തോളം ഓഹരി കൈവശം വെച്ചിരിക്കുന്നു. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴിൽ മൂന്ന് ട്രസ്റ്റുകൾ വീതമുണ്ട്.
Story Highlights: Noel Tata appointed as chairman of Tata Trusts, succeeding Ratan Tata