സ്റ്റാർ ഹെൽത്തിൽ വൻ ഡാറ്റാ ചോർച്ച: 3.1 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്ത്

Anjana

Star Health Insurance data breach

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച സംഭവിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്. 3.1 കോടിയോളം ഇൻഷുറൻസ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാം ബോട്ടുകൾ വഴി പുറത്തുവിട്ടതായാണ് റിപ്പോർട്ട്. മൊബൈൽ നമ്പർ, പാൻ കാർഡ് വിവരങ്ങൾ, വിലാസം, ആരോഗ്യ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 7.24 ടെറാബൈറ്റ് ഡാറ്റയാണ് ചോർന്നത്.

xenZen എന്ന് സ്വയം വിളിക്കുന്ന ഹാക്കറാണ് ഈ ഡാറ്റാ ചോർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റാർ ഹെൽത്തിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ തന്നെയാണ് ഈ വിവരങ്ങൾ നേരിട്ട് കൈമാറിയതെന്ന് ഹാക്കർ ആരോപിച്ചു. ഈ ആരോപണത്തിന്റെ തെളിവായി ചില സ്ക്രീൻഷോട്ടുകളും ഹാക്കർ തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുകെയിലെ സൈബർ ഗവേഷകനായ ജേസൺ പാർക്കറാണ് ഈ ഡാറ്റാ ചോർച്ച ആദ്യം കണ്ടെത്തിയത്. സ്റ്റാർ ഹെൽത്ത് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. സ്വകാര്യ സൈബർ സുരക്ഷാ വിദഗ്ധരുടെ ഫോറൻസിക് പരിശോധന നടന്നുവരുന്നതായും, സർക്കാരും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതായും കമ്പനി അറിയിച്ചു. ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർക്കെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് വ്യക്തമാക്കി.

Story Highlights: Major data breach at Star Health and Allied Insurance affects 31 million customers, exposing personal and health information

Leave a Comment