ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ‘ചാന്താട്ടം’ വരുന്നു

നിവ ലേഖകൻ

Chanthattam sequel Kallanum Bhagavathiyum

പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ചാന്താട്ടം’ എന്ന പേരിൽ വരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രം ആമസോൺ പ്രൈമിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. നിലവിൽ ആമസോൺ പ്രൈമിന്റെ ആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ് ‘കള്ളനും ഭഗവതിയും’. രണ്ടാം ഭാഗത്തിലും നായികാനായകന്മാരായി ബംഗാളി താരം മോക്ഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെ എത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രങ്ങളിലെന്ന പോലെ അതിമനോഹരമായ ഗാനങ്ങൾ ‘ചാന്താട്ടത്തിലും’ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ആദ്യ ചിത്രത്തിൽ ഭഗവതിയായി വേഷമിട്ട ബംഗാളി സുന്ദരി മോക്ഷ ഇതിനകം ഒ. ടി. ടി പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.

ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് ആദ്യ ചിത്രം കൊണ്ടു തന്നെ മോക്ഷ മലയാളത്തിന്റെ മനസ്സ് കീഴടക്കി. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഏറ്റവും മികച്ച കണ്ടെത്തൽ കൂടിയായിരുന്നു മോക്ഷ എന്ന നായിക. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാവിലെ പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ‘ചാന്താട്ടം’ സിനിമയുടെ പൂജ നടന്നു.

  എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ആദ്യ ചിത്രത്തിൽ ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നേഹവും കരുതലും ആണ് പ്രേക്ഷകർ അനുഭവിച്ചതെങ്കിൽ, ‘ചാന്താട്ടത്തിൽ’ അതിനൊപ്പം സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും പ്രേക്ഷകർക്ക് കാണാം. രചന കെ. വി അനിൽ നിർവഹിക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ഭക്തിസാന്ദ്രമായ ശ്ലോകങ്ങൾക്കും ഗാനങ്ങൾക്കും ഈണം പകർന്ന രഞ്ജിൻ രാജ് ആണ് ‘ചാന്താട്ടത്തിന്റെയും’ സംഗീത സംവിധായകൻ.

Story Highlights: East Coast Vijayan’s hit film ‘Kallanum Bhagavathiyum’ gets a sequel titled ‘Chanthattam’ with Moksha and Vishnu Unnikrishnan reprising their roles.

Related Posts
നാല് ചിത്രങ്ങൾ ഒടിടിയിൽ: പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ
OTT releases

ഏപ്രിൽ 11ന് പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ എന്നീ നാല് Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

മമ്മൂട്ടിയുടെ ‘ബസൂക്ക’ നാളെ തിയറ്ററുകളിൽ
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' ഏപ്രിൽ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഡീനോ Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

Leave a Comment