ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസിന്റെ നിയമസഭാ കക്ഷി നേതാവായി ഒമർ അബ്ദുള്ള

Anjana

Omar Abdullah Jammu Kashmir National Conference

ജമ്മു കാശ്മീരിലെ നാഷണൽ കോൺഫറൻസിന്റെ നിയമസഭാ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ തിരഞ്ഞെടുത്തു. ശ്രീ നാഗറിലെ നവ ഇ സുബഹിൽ ഇന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ ഔപചാരികമായി നേതാവായി തെരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള യോഗം ഐക്യകണ്ഠമായി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴിൽ നാല് സ്വതന്ത്ര എംഎൽഎമാരും ഒമർ അബ്ദുള്ളക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.

90 അംഗ നിയമസഭയിൽ പാർട്ടിക്ക് 46 എംഎൽഎമാരുടെ പിന്തുണയുണ്ട്. എന്നാൽ ലഫ്. ഗവർണർ നാമനിർദേശംചെയ്യുന്ന 5 പേർ കൂടി ചേരുമ്പോൾ കേവല ഭൂരിപക്ഷം 48 ആയി ഉയരും. ഇതോടെ, ഉപ മുഖ്യമന്ത്രിപദവിക്കു സമ്മർദ്ധം ചെലുത്താനുള്ള കോൺഗ്രസ് നീക്കത്തിനു മങ്ങലേറ്റിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഖ്യകക്ഷികളുമായി ചേരുന്ന യോഗത്തിനുശേഷം മാത്രമേ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഈ നീക്കം ജമ്മു കാശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Omar Abdullah elected as National Conference’s legislative party leader in Jammu and Kashmir, with support from 46 MLAs

Leave a Comment