രത്തൻ ടാറ്റയ്ക്ക് രാജ്യം വിട നൽകി; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Anjana

Ratan Tata state funeral

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് രാജ്യം വിട നൽകി. മുംബൈയിലെ വോർളിയിലെ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ എന്നിവർ സംസ്കാര ചടങ്ങുകൾക്കെത്തി. മുംബൈ നരിമാൻ പോയിന്റിലെ പൊതു ദർശനത്തിൽ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്. വിലാപയാത്ര കടന്നു പോകുന്ന വഴിയിൽ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്.

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ പ്രമേയം പാസാക്കി. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു. രാഷ്ട്ര നിർമിതിയിൽ തനിക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടായിരിക്കാം പത്മവിഭൂഷണും പത്മശ്രീക്കുമപ്പുറം ഭാരതരത്ന എന്ന പരമോന്നത പുരസ്കാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നത്.

Story Highlights: Ratan Tata receives state funeral with full official honors in Mumbai

Leave a Comment