തിരുവോണം ബമ്പർ ഒന്നാം സമ്മാനം കർണാടക സ്വദേശിക്ക്; 25 കോടി രൂപ നേടി അല്‍ത്താഫ്

Anjana

Thiruvonam Bumper Lottery Winner

കേരള സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം വീണ്ടും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. മെക്കാനിക്കായി ജോലി ചെയ്യുന്ന അല്‍ത്താഫ് കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് വാങ്ങുന്ന വ്യക്തിയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമയായ നാഗരാജില്‍ നിന്നാണ് അല്‍ത്താഫ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്.

ഈ ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് അല്‍ത്താഫ് പറയുന്നു. ലോട്ടറിത്തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കാനും മകളുടെ വിവാഹം നടത്താനുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞ ഓണം ബമ്പറും മലയാളികൾക്കല്ല അടിച്ചത്. തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ നാല് പേർക്കായിരുന്നു അന്ന് സമ്മാനം ലഭിച്ചത്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. അത്തരത്തിലാണ് കർണാടക സ്വദേശി അല്‍ത്താഫും ലോട്ടറി എടുക്കാനായി വയനാട്ടിലേക്ക് എത്തിയത്. ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ എന്നിങ്ങനെയാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്.

Story Highlights: Karnataka native Althaf wins Kerala’s Thiruvonam Bumper lottery first prize of 25 crore rupees

Leave a Comment