ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; ‘വിലകുറഞ്ഞ രീതി’ എന്ന് കുറ്റപ്പെടുത്തൽ

നിവ ലേഖകൻ

MV Govindan criticizes Kerala Governor

ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗവർണർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വസ്തുതകൾ പൂർണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് ഗവർണർ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഇത് വിലകുറഞ്ഞ ഒരു രീതിയാണെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്നും എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നതെന്ന് ഗവർണർ തന്നെ ആലോചിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.

പദാനുപദം ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ഇതിലും വലിയ വെല്ലുവിളി ഗവർണർ നേരത്തെ നടത്തിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു.

  ഭാരതാംബയെ എതിര്ക്കുന്നവര് എങ്ങനെ അയ്യപ്പ ഭക്തരാകും? സര്ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്ണര്

തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചിരുന്നു.

Story Highlights: MV Govindan criticizes Governor, stating his claims lack foundation and Chief Minister has answered all questions

Related Posts
പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

പലസ്തീൻ ജനതക്കെതിരായ ആക്രമണം; ഇസ്രായേലിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ
Palestine Israel conflict

പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ Read more

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്
പലസ്തീൻ ഐക്യദാർഢ്യം ഹിന്ദു വിരുദ്ധമല്ല; എസ്.ഐ.ആർ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണം: എം.വി. ഗോവിന്ദൻ
Palestine solidarity

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലസ്തീൻ ഐക്യദാർഢ്യം Read more

ഭാരതാംബയെ എതിര്ക്കുന്നവര് എങ്ങനെ അയ്യപ്പ ഭക്തരാകും? സര്ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്ണര്
Global Ayyappa Sangamam

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്ക്കാരിനെതിരെ ചോദ്യങ്ങളുമായി ഗവര്ണര് രാജേന്ദ്ര ആര്.ലേക്കര് രംഗത്ത്. Read more

വിസി നിയമനം: ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
VC Appointment Kerala

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ അപേക്ഷ സുപ്രീംകോടതി Read more

ഗവർണർക്ക് ഫണ്ട് നൽകുന്നത് തടയാൻ സി.പി.ഐ.എം; സിൻഡിക്കേറ്റ് അറിയാതെ പണം നൽകരുതെന്ന് കത്ത്
VC appointment case

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് Read more

  ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
സിപിഐഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്
Financial Allegations CPI(M)

സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വി.പി. Read more

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എം.വി. ഗോവിന്ദൻ
Ayyappa Sangamam

സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പിന്തുണയുണ്ടെന്ന് സി.പി.ഐ.എം Read more

ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയവാദികളെ ക്ഷണിക്കരുതെന്ന് എം.വി. ഗോവിന്ദൻ
Ayyappa Sangam

ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയവാദികളെ ക്ഷണിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് സി.പി.ഐ.എം സംസ്ഥാന Read more

സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിട്ട് ഒൻപത് മാസം; പ്രതിഷേധം ശക്തം
CPI(M) Karunagappally Committee

സംഘടനാ പ്രശ്നങ്ങളെ തുടർന്ന് സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് ഒൻപത് മാസമായിട്ടും Read more

Leave a Comment