വിദ്യാഭ്യാസ മേഖലയിൽ എഐ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തണം: മന്ത്രി വി. ശിവൻകുട്ടി

Anjana

AI in Kerala education

വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മൂല്യനിർണയം എഐ വഴി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിനിമം മാർക്ക് സംവിധാനത്തിൽ കുട്ടികൾ പരാജയപ്പെടുമോ എന്ന് സംശയിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. മിനിമം മാർക്ക് കിട്ടാത്ത കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുമെന്നും അവരെ തുടർന്ന് വീണ്ടും പരീക്ഷക്ക് പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കുട്ടി പോലും പഠനമേഖലയിൽ നിന്ന് കൊഴിഞ്ഞു പോകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂളുകളിൽ മികച്ച ഭൗതിക സാഹചര്യമാണ് ഒരുക്കുന്നതെന്നും ലിഫ്റ്റ് സൗകര്യം വരെ ചില സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണമെന്ന് അൻവർ സാദത്ത് എംഎൽഎ പരാമർശിച്ചത് മന്ത്രി ഇടപെട്ട് തിരുത്തി. സ്കൂളുകളിൽ ഉച്ചക്കഞ്ഞി അല്ല ഉച്ചയ്ക്ക് ചോറാണ് കൊടുക്കുന്നതെന്നും ഉച്ചഭക്ഷണ പദ്ധതി എവിടെയും ഇതുവരെ മുടങ്ങിയിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Story Highlights: Minister V. Sivankutty discusses AI implementation in education and evaluation processes in Kerala schools.

Leave a Comment