ജയറാം കുടുംബത്തിൽ വീണ്ടും മംഗള സമയം. മകൾ മാളവികയുടെ വിവാഹത്തിന് ശേഷം, ഇപ്പോൾ മകൻ കാളിദാസിന്റെ വിവാഹത്തിനായി താരകുടുംബം ഒരുങ്ങുകയാണ്. കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരിട്ട് നൽകിയിരിക്കുകയാണ് ജയറാമും പാർവതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയാണ് ഇവർ മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ.
കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും ഭാവി വധു താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയായ താരിണി, 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ തേഡ് റണ്ണർ അപ്പ് ആയിരുന്നു. രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്.
മെയ് മാസത്തിലായിരുന്നു മാളവികയുടെ വിവാഹം നടന്നത്. താരനിബിഡമായിരുന്നു മാളവികയുടെ കല്യാണം. ഇപ്പോൾ കാളിദാസിന്റെ വിവാഹവും ആഘോഷമാക്കാൻ ജയറാം കുടുംബം തയ്യാറെടുക്കുകയാണ്. ഈ വിവാഹവും സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്.
Story Highlights: Jayaram’s son Kalidas to marry Tharini, Tamil Nadu CM MK Stalin invited as first guest