ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് വഴി മൊബൈൽ കണക്റ്റിവിറ്റി: സ്പേസ് എക്സിന് അടിയന്തര അനുമതി

Anjana

Starlink mobile connectivity Florida

ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് കൃത്രിമ ഉപഗ്രഹങ്ങൾ വഴി മൊബൈൽ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് അടിയന്തര അനുമതി ലഭിച്ചു. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനാണ് ഡയറക്ട്-ടു-സെൽ സാറ്റ്‌ലൈറ്റ് കണക്ഷൻ നൽകാനുള്ള അനുമതി നൽകിയത്. കാറ്റഗറി-5 മിൽട്ടൺ കൊടുങ്കാറ്റ് വീശാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

നോർത്ത് കരൊലിനയിൽ ഹെലെൻ ചുഴലിക്കാറ്റിൽ 74 ശതമാനം മൊബൈൽ ടവറുകളും തകരാറിലായ സാഹചര്യത്തിൽ, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി സ്പേസ് എക്സ് എത്തിച്ച മൊബൈൽ കണക്റ്റിവിറ്റി പ്രവർത്തനക്ഷമമായിരുന്നു. ടി-മൊബൈലുമായി സഹകരിച്ചാണ് നോർത്ത് കരൊലിനയിൽ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുകൾ സേവനങ്ങൾ നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏതെങ്കിലുമൊരു സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുമായി ടി-മൊബൈൽ കണക്റ്റ് ചെയ്‌താൽ എസ്എംഎസുകളും അടിയന്തര സന്ദേശങ്ങളും ലഭിക്കുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത്തരം സേവനങ്ങൾ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ആശയവിനിമയം സാധ്യമാക്കുന്നതിന് സഹായകമാകും.

Story Highlights: SpaceX receives emergency approval to provide mobile connectivity via Starlink satellites in Florida ahead of Category-5 hurricane.

Leave a Comment