പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോൾ പരിഗണനയിൽ

നിവ ലേഖകൻ

Palakkad by-election candidates

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന നടക്കുന്നു. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് ഈ തീരുമാനം എടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മറ്റി അംഗവുമായ ബിനുമോൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും. പാലക്കാട് നിന്ന് ഈ രണ്ട് പേരുകൾ മാത്രമാണ് സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് പാർട്ടിയുടെ ശ്രമം. ബിജെപിയിൽ പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിലുള്ളത്.

ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്. കോൺഗ്രസിന്റെ പട്ടികയിൽ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ

പി സരിൻ എന്നിവരുടെ പേരുകളാണ് ഉള്ളത്.

Story Highlights: CPIM considers K Binumol as candidate for Palakkad by-election

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
Rini Ann George

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആദ്യമായി പരസ്യമായി ആരോപണം ഉന്നയിച്ച നടി റിനി ആൻ Read more

ഷാഫി പറമ്പിലിനെതിരായ പരാമർശം: സുരേഷ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ്
Shafi Parambil Controversy

ഷാഫി പറമ്പിൽ എം.പിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് Read more

സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
CPIM event

സിപിഐഎം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി Read more

  ഷാഫി പറമ്പിലിനെതിരായ പരാമർശം: സുരേഷ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ്
ആർഎസ്എസ് സ്റ്റാമ്പും നാണയവും; വിമർശനവുമായി സിപിഐഎം
RSS centenary controversy

ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ Read more

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
Palestine solidarity meet

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ Read more

സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു; ലഡാക്കിൽ അതീവ സുരക്ഷ
Sonam Wangchuk arrest

ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നു. Read more

പി.ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
PT 5 elephant treatment

പരുക്കേറ്റ പി.ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുന്നു; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
Rahul Mamkoottathil MLA

വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ രാഹുൽ Read more

സിപിഐഎം അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി
Shafi Parambil

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എം.പി. രംഗത്ത്. Read more

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ ഓഫീസിൽ; സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ
Rahul Mamkoottathil Palakkad

വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ഓഫീസിൽ തിരിച്ചെത്തി. 38 ദിവസങ്ങൾക്ക് ശേഷമാണ് Read more

Leave a Comment