ഉരുൾപൊട്ടൽ ബാധിത അക്ഷയയ്ക്ക് അധ്യാപക ജോലി; സഹായവുമായി ട്വന്റിഫോർ

Anjana

Akshaya MJ teaching job assistance

മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ ഉരുള്‍പൊട്ടല്‍ അക്ഷയ എം ജെയുടെ ജീവിതത്തെ സാരമായി ബാധിച്ചു. പി ജി – B.Ed വിദ്യാഭ്യാസ യോഗ്യതയുള്ള അക്ഷയയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ ഒരു ജോലി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിൽ, അക്ഷയയുടെ ജീവിതം വീണ്ടും തിരികെ പിടിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരാൻ ട്വന്റിഫോറും ഒപ്പം ചേർന്നു.

അക്ഷയയ്ക്ക് അധ്യാപികയായി ജോലി ലഭ്യമാക്കുന്നതിന് സഹായം നൽകാൻ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു. വയനാട് ജില്ലാ സമ്മേളന വേദിയിൽ അക്ഷയയ്ക്ക് അധ്യാപക ജോലി ഗോകുലം ഗോപാലൻ ഉറപ്പ് നൽകിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൂരല്‍മല സ്വദേശിയായ അക്ഷയയുടെ പി ജി – B.Ed വിദ്യാഭ്യാസ യോഗ്യത അവളുടെ ഭാവിക്ക് പ്രതീക്ഷ നൽകുന്നു. ഉരുള്‍പൊട്ടലിന്റെ പ്രതിസന്ധി മറികടന്ന് അക്ഷയ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അധ്യാപികയായി ജോലി ലഭിക്കുന്നതോടെ അവളുടെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും.

Story Highlights: Akshaya MJ, a PG-B.Ed graduate from Chooralmala, receives job assistance after landslide impact

Leave a Comment