ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനുണ്ടായിരുന്ന വിലക്ക് നീക്കി. ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്ര ഡി മോറിസാണ് ഇക്കാര്യം അറിയിച്ചത്. എക്സിന് പഴയതുപോലെ രാജ്യത്ത് സേവനം നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30നാണ് എക്സിന് ബ്രസീലിൽ വിലക്ക് ഏർപ്പെടുത്തിയത്.
സംസാര സ്വാതന്ത്ര്യം, തീവ്ര വലതുപക്ഷ അക്കൗണ്ടുകൾ, പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയെച്ചൊല്ലി മസ്കുമായി മാസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡി മൊറേസ് എക്സിന് വിലക്കേർപ്പെടുത്തുന്ന നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ ഇപ്പോഴുണ്ടായിരുക്കുന്ന കോടതി വിധി എക്സിന് വലിയ ആശ്വാസമാണ് നൽകുന്നത്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ എക്സ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. 213 മില്യൺ എക്സ് ഉപയോക്താക്കളാണ് ബ്രസീലിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഏർപ്പെടുത്തിയ വിലക്ക് എക്സിനെ കാര്യമായി ബന്ധിച്ചിരുന്നു. രാജ്യത്തേക്ക് തിരിച്ചെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു കോടതി ഉത്തരവിന്മേലുള്ള കമ്പനിയുടെ ഔദ്യോഗിക പ്രതികരണം.
Story Highlights: Brazil lifts nationwide ban on social media platform X, allowing it to resume services in the country.