ശബരിമല തീർത്ഥാടനം: സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

Anjana

Sabarimala spot booking

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംശയം ഉന്നയിച്ചു. ഓൺലൈൻ ബുക്കിംഗ് അശാസ്ത്രീയമാണെന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും സർക്കാരോ ദേവസ്വം ബോർഡോ നിലപാട് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടനകാലം അലങ്കോലമാകുമെന്ന ആശങ്ക ഭക്തർക്കുണ്ടെന്നും അടിയന്തരമായി സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭക്തരുടെ പ്രതിഷേധങ്ങൾക്ക് ബിജെപി പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ എന്തിനാണ് മർക്കട മുഷ്ടി എടുക്കുന്നതെന്നും തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. റോഡ്, അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നും തീരുമാനമായിട്ടില്ലെന്നും സർക്കാർ മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലക്കലിൽ ആളെ എത്തിച്ച് കെഎസ്ആർടിസി വഴി പമ്പയിലെത്തിച്ച് ഭക്തരെ ചൂഷണം ചെയ്യുന്നതിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ശബരിമല സ്പോട്ട് ബുക്കിംഗ് സഭയിൽ പ്രതിപക്ഷം സബ്മിഷനായി അവതരിപ്പിച്ചു. 80,000 പേർക്ക് സ്പോട് ബുക്കിംഗ് നൽകുന്ന തീരുമാനം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്ന ആളുകൾക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ആളുകളും ഇന്റർനെറ്റും ഓൺലൈനും ഉപയോഗിക്കുന്നവരല്ലെന്നും ഇക്കാര്യം സർക്കാർ ഗൗരവതരമായി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Story Highlights: BJP state president K Surendran criticizes Sabarimala pilgrimage management, demands spot booking

Leave a Comment