തൃശൂര് പൂരം കലക്കല് വിവാദം ഇന്ന് നിയമസഭയില് ചര്ച്ചയാകും. ഉച്ചയ്ക്ക് 12 മണി മുതല് രണ്ട് മണിക്കൂര് നീളുന്ന ചര്ച്ചയ്ക്ക് സര്ക്കാര് അനുമതി നല്കിയിരിക്കുകയാണ്. തിരുവഞ്ചൂര് രാധാകൃഷ്ണന് നല്കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി ലഭിച്ചത്. തുടര്ച്ചയായ മൂന്നാം ദിവസമാണ് നിയമസഭയിലെ അടിയന്തര പ്രമേയ ചര്ച്ചയ്ക്ക് സര്ക്കാര് അനുമതി നല്കുന്നത്. ഇത് രാഷ്ട്രീയ അപൂര്വതയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഉദ്ദേശം രാഷ്ട്രീയ പുകമറ സൃഷ്ടിക്കുക മാത്രമാണെന്ന് മന്ത്രി വിമര്ശിച്ചു. ഇത് തുറന്നുകാട്ടാനാണ് ചര്ച്ചയ്ക്ക് തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കഴിഞ്ഞ ദിവസങ്ങളില് മലപ്പുറം പരാമര്ശത്തിലും എഡിജിപി-ആര്എസ്എസ് കൂടിക്കാഴ്ചയിലും ചര്ച്ച നടന്നിരുന്നു. പി വി അന്വര് എംഎല്എയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പ്രതിപക്ഷം ഇന്നത്തെ ചര്ച്ച ആവശ്യപ്പെട്ടത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും നിയമസഭയില് എത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്ന്ന് ഡോക്ടര്മാര് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ഇന്നലെയും അടിയന്തര പ്രമേയ ചര്ച്ചയില് നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് അന്നും പങ്കെടുക്കാതിരുന്നതെന്ന് വിശദീകരിച്ചിരുന്നു.
Story Highlights: Kerala Assembly to discuss Thrissur Pooram controversy in adjournment motion