പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷ നിരയില്‍ തന്നെ; സ്വതന്ത്ര ബ്ലോക്ക് അനുവദിച്ചു

Anjana

PV Anwar MLA Kerala Assembly

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം ഇന്നും നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ തന്നെയാണ്. നാലാം നിരയില്‍ എകെഎം അഷ്‌റഫിന് സമീപത്താണ് അന്‍വറിന്റെ ഇരിപ്പിടം. സഭയിലേക്ക് എത്തിയ അന്‍വറിനെ മുസ്ലീം ലീഗ് എംഎല്‍എമാര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു. ആദ്യം അഭിവാദ്യം ചെയ്തത് മഞ്ഞളാംകുഴി അലിയാണ്. പഴയ സീറ്റില്‍ ഇരുന്ന പി വി ശ്രീനിജനോട് അന്‍വര്‍ കുശലാന്വേഷണം നടത്തി.

നജീബ് കാന്തപുരം, പി. ഉബൈദുള്ള എന്നിവര്‍ അന്‍വറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അന്‍വര്‍ എത്തിയത്. അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഡസ്‌കില്‍ അടിച്ച് സന്തോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച ശേഷമാണ് അന്‍വര്‍ സഭയിലേക്ക് കടന്നെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സഭയില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ താന്‍ സ്വതന്ത്ര ബ്ലോക്ക് ആവശ്യപ്പെട്ടെന്നും പ്രത്യേക ബ്ലോക്ക് അനുവദിച്ചുവെന്നും വ്യക്തമാക്കി.

Story Highlights: PV Anwar MLA’s position remains in opposition line in Kerala Assembly despite criticism of CM and Home Department

Leave a Comment