ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി; 55 ലക്ഷം പേരെ ഒഴിപ്പിച്ചു

Anjana

Hurricane Milton Florida

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി പടർത്തുന്നു. മണിക്കൂറിൽ 255 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന മിൽട്ടൺ ചുഴലിക്കാറ്റ് ഏറ്റവും അപകടകാരിയായ കാറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ന്യൂ മെക്സിക്കോ കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റിനെ നേരിടാൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് ഫ്ലോറിഡയിൽ നടക്കുന്നത്. 55 ലക്ഷം പേരെ ഒഴിപ്പിച്ചതായി യുഎസ് ഗവൺമെന്റ് അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്. അവശേഷിക്കുന്നവരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവർണർ റോൺ ഡി സാന്റിസ് മുന്നറിയിപ്പ് നൽകി. കനത്ത ജാഗ്രതാ നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്താരാഷ്ട്ര ബഹിരാകാശ നിലയം മിൽട്ടൺ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. എന്നാൽ ഫ്ലോറിഡയിലെത്തുമ്പോൾ കാറ്റിന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണൽ ഹറിക്കേൻ സെന്റർ പ്രവചിച്ചിട്ടുണ്ട്. ടാംപ പട്ടണത്തിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടൺ കരകയറുമെന്നാണ് പ്രവചനം. കാറ്റിനൊപ്പം അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

Story Highlights: Hurricane Milton threatens Florida, prompting massive evacuations and emergency preparations

Leave a Comment