ഗേറ്റ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

Anjana

GATE 2025 application deadline

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഒക്ടോബര്‍ ഏഴ് വരെയായിരുന്നു ഈ തീയതി.

2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. ഫലപ്രഖ്യാപനം മാര്‍ച്ച് 19-നും അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിനും പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗേറ്റിന് എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപേക്ഷ നൽകുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘അപ്ലൈ ഓണ്‍ലൈന്‍’ ടാബ് സെലക്ട് ചെയ്യണം. തുടർന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ആവശ്യമുള്ള മറ്റ് വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫീ അടച്ച് ഫോം സബ്മിറ്റ് ചെയ്യണം. ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കേണ്ടതാണ്.

Story Highlights: GATE 2025 application submission deadline extended to October 11, 2024 with late fee

Leave a Comment