തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

Anjana

Tirupur firecracker explosion

തമിഴ്നാട്ടിലെ തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പൊന്നമ്മാൾ നഗറിലാണ് സംഭവം നടന്നത്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയാണ് മരണം സംഭവിച്ചത്. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിക്കുകയും അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്.

മരിച്ചവരിൽ തിരുപ്പൂർ സ്വദേശി കുമാർ (45), ഒൻപത് മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരെ തിരിച്ചറിഞ്ഞു. എന്നാൽ ഒരു സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. കാർത്തിക്കിൻ്റെ ഇരുനില വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഭാര്യ സത്യപ്രിയയ്‌ക്കൊപ്പമാണ് കാർത്തിക് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ ഒരു ചെറിയ ഭാഗം അയാൾ ഒരു സ്ത്രീക്ക് വാടകയ്ക്ക് കൊടുത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർത്തിക്കിന്റെ ഭാര്യാസഹോദരൻ ശരവണകുമാറിന് ക്ഷേത്രോത്സവങ്ങളിൽ വിതരണം ചെയ്യുന്നതിനായി വലിയ പടക്കങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ 2023 ഡിസംബറിൽ ഈ ലൈസൻസിന്റെ കലാവധി കഴിഞ്ഞിരുന്നു. തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ് ലക്ഷ്മി പറഞ്ഞതനുസരിച്ച്, ശരവണകുമാർ അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായും ശരവണകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. തകർന്ന വീടുകൾക്ക് സർക്കാർ സഹായം നൽകുമെന്ന് കലക്ടർ അറിയിച്ചു.

Story Highlights: Illegal firecracker manufacturing unit explosion in Tirupur kills three, including infant

Leave a Comment