സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്

Anjana

Manaf complaint cyber attacks

ഷിരൂരിൽ മരിച്ച അർജുന്റെ ലോറിയുടെ ഉടമയായ മനാഫ്, തനിക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് മനാഫ് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് തന്റേതെന്നും അടിയന്തര ശ്രദ്ധ വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കത്തിലൂടെ മനാഫ് ആവശ്യപ്പെട്ടു.

അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചു. ആളുകൾ പക്ഷം ചേർന്ന് അഭിപ്രായങ്ങളുന്നയിക്കുകയും അർജുന്റെ കുടുംബത്തിന് നേരെയും മനാഫിന് നേരെയും സൈബർ ആക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള നീരസങ്ങൾ പറഞ്ഞുതീർന്നെങ്കിലും സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങൾ തുടരുകയാണെന്ന് മനാഫ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെയും അർജുന്റേയും മതവിഭാഗങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വിദ്വേഷ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മനാഫ് പറയുന്നു. ഇത്തരം മെസേജുകൾ സമൂഹത്തിൽ മതസ്പർധ വളരാൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും തന്നേയും തന്റെ കുടുംബത്തേയും തന്റെ മതവിശ്വാസത്തേയും അവഹേളിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

Story Highlights: Manaf, owner of deceased Arjun’s lorry, files complaint with CM against cyber attacks and hate campaigns.

Leave a Comment