വിവാദ സോഷ്യൽ മീഡിയ പോസ്റ്റ്: ഒസാമ ബിൻ ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്

നിവ ലേഖകൻ

Omar Bin Laden France expulsion

അൽ-ഖ്വൊയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ മകൻ ഒമർ ബിൻലാദനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഫ്രാൻസ് രംഗത്തെത്തി. വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഈ നടപടി. ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടെയിലിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോഷ്യൽ മീഡിയയിൽ ഒമർ ഇട്ട ഒരു കമന്റ് തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നടപടി. നിയമവിദഗ്ധരുമായി ചർച്ച നടത്തിയതായും രാജ്യസുരക്ഷയെ മുൻനിർത്തി ഈ തീരുമാനം കൈക്കൊള്ളുന്നതിന് നിയമതടസം ഇല്ലെന്ന് മനസിലാക്കിയതായും ഫ്രഞ്ച് മന്ത്രി ബ്രൂണോ അറിയിച്ചു. ഒമർ ഇപ്പോൾ ഫ്രാൻസിലില്ലെന്നും അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചുവരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ താൻ ഒപ്പുവച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ഒമർ എങ്ങോട്ടാണ് പോകുന്നതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. 2023-ൽ ബിൻലാദന്റെ പിറന്നാൾ ദിവസം പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഒമർ വിവാദമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റിലൂടെ ഒമർ ഭീകരവാദത്തെ മഹത്വവത്കരിച്ചുവെന്നായിരുന്നു ആരോപണം.

ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് ഒമറിന്റെ പങ്കാളി. ഇരുവരും കുറച്ച് വർഷങ്ങളായി ഫ്രാൻസിൽ താമസിച്ചുവരികയായിരുന്നു. പ്രശസ്തനായ ചിത്രകാരൻ കൂടിയാണ് ഒമർ.

Story Highlights: France orders Osama Bin Laden’s son Omar to leave country over controversial social media post

Related Posts
കളക്ടർക്ക് വ്യാജ അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Fake social media accounts

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ Read more

അമിത ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഈ ഫീച്ചറുകൾ മതി
Instagram usage control

ഇൻസ്റ്റഗ്രാം അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാർക്ക് ഒരു പരിധി വരെ തടയിടാൻ ഇൻസ്റ്റഗ്രാമിൽ തന്നെ Read more

ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
India Italy cooperation

ജി20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയും തമ്മില് കൂടിക്കാഴ്ച Read more

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
G20 summit terrorism

ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. Read more

ഉള്ളടക്ക മോഷണം തടയാൻ പുതിയ ഫീച്ചറുമായി മെറ്റ
content theft prevention

സോഷ്യൽ മീഡിയയിലെ ഉള്ളടക്ക മോഷണം തടയാൻ മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒറിജിനൽ Read more

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
G20 Summit

അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ Read more

മോദി വേദിയിലിരിക്കെ ജാതിയും മതവും പറഞ്ഞ് ഐശ്വര്യ റായ്; വൈറലായി പ്രസംഗം
Aishwarya Rai speech

സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിൽ നടി ഐശ്വര്യ റായി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. Read more

നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കുന്നവരെ അറിയാൻ ചില വഴികൾ
Instagram profile visitors

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള പല ഉപയോക്താക്കളും Read more

എൻ്റെ പേരിലൊരു വ്യാജനുണ്ട്; പ്രതികരണവുമായി നടി ശ്രിയ ശരൺ
Shriya Saran fake account

ശ്രിയ ശരണിന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനെതിരെ നടി തന്നെ Read more

ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്
terror inputs

ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പോരാടാൻ പോലീസ് പുതിയ പദ്ധതി ആരംഭിച്ചു. ഭീകരരെക്കുറിച്ച് വിവരം Read more

Leave a Comment