കോഴിക്കോട് ബസ് അപകടം: പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Anjana

Kozhikode KSRTC bus accident

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. കമല (65), ത്രേസ്യാമ്മ മാത്യു (75) എന്നിവരാണ് മരണമടഞ്ഞത്. 26 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പുല്ലൂരാം പാറയിൽ അപകടം സംഭവിച്ചത്. 45 പേരാണ് ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു.

അപകടം ഉണ്ടായ പാലം അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം കൊണ്ടാണ് പാലത്തിന്റെ കൈവരി തകർന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 1966-ലാണ് പാലം നിർമ്മിച്ചതെന്ന് അനാച്ഛാദനം ചെയ്ത ഫലകത്തിൽ സൂചിപ്പിക്കുന്നു. പാലത്തിന് മറുഭാഗത്ത് കൈവരി ഇല്ലെന്നും നാട്ടുകാർ പറയുന്നു. പരാതി പറഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്‌മാൻ പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ബസിനടിയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ക്രെയിൻ ഉപയോ​ഗിച്ച് ബസ് ഉയർത്തി നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: KSRTC bus accident in Kozhikode claims two lives, locals warn of dangerous bridge condition

Leave a Comment