മംഗളുരുവിൽ സ്വകാര്യ ബസിന്റെ പേര് ‘ഇസ്രായേൽ ട്രാവൽസ്’ എന്നതിൽ നിന്ന് ‘ജറുസലേം’ ആക്കി മാറ്റി

Anjana

Mangaluru bus name controversy

കർണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയർന്നു. ഇതേത്തുടർന്ന് ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. മംഗളുരുവിലെ മൂഡബിദ്രി-കിന്നിഗോളി-കട്ടീൽ-മുൽക്കി റൂട്ടിലോടുന്ന ബസാണിത്. ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

ബസിന്റെ ഉടമയായ ലെസ്റ്റർ കട്ടീൽ കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയാണ്. ഇസ്രായേലാണ് തനിക്ക് ഒരു ജീവിതം നൽകിയതെന്നും, പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ രീതികൾ തനിക്ക് ഇഷ്ടമാണെന്നും, ആ രാജ്യത്തോടുള്ള ആരാധന കൊണ്ടാണ് ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടതെന്നും ലെസ്റ്റർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ തന്നെ വിഷമിപ്പിച്ചതായി ലെസ്റ്റർ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടതിൽ എന്തിനാണ് ആളുകൾ ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

Story Highlights: Private bus in Mangaluru renamed from ‘Israel Travels’ to ‘Jerusalem’ after social media outrage

Leave a Comment