ടോളിവുഡിലെ പുതിയ റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശവും നിരാശയും ഒരുമിച്ച് നൽകുന്നു. താര സംവിധായകൻ പ്രശാന്ത് നീലും സൂപ്പർ താരം ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന #NTR31 എന്ന പ്രോജക്ടിന്റെ ഷൂട്ടിംഗ് വൈകിയേക്കുമെന്നാണ് പുതിയ വിവരം. അടുത്ത വർഷം ഫെബ്രുവരിയോടെ മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സലാർ 2 ന്റെ ഷൂട്ടിംഗ് ആരംഭിക്കാനായാണ് പ്രശാന്ത് നീൽ, എൻ ടി ആർ പ്രൊജക്റ്റ് മാറ്റി വച്ചതെന്നാണ് വാർത്ത. പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസും മലയാളി താരം പൃഥ്വിരാജും ഒന്നിച്ച സലാറിന്റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ കോടികൾ വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആവും ആദ്യം ആരംഭിക്കുക.
എൻ ടി ആറുമൊത്തുള്ള ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് പ്രഭാസുമായി 40 ദിവസത്തെ ഷെഡ്യൂൾ ആണ് പ്രശാന്ത് നീൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് പൂർത്തീകരിച്ച ശേഷമാകും #NTR31 ആരംഭിക്കുക. 2026 ജനുവരി 9 ആയിരുന്നു മുമ്പ് #NTR31 റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മാറ്റം വരുമെന്ന് ഉറപ്പായതോടെ പുതിയ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Story Highlights: NTR31 shooting delayed, Prashanth Neel to start Salaar 2 first