ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് കുരുക്ഷേത്രയിലെ ദക്ഷിണ് മുഖി ക്ഷേത്രം സന്ദര്‍ശിച്ചു. ബ്രഹ്മ സരോവറിലെ ഹനുമാൻ ക്ഷേത്രമാണ് സൈനി സന്ദർശിച്ചത്. ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി. ജെ. പി സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.
ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങൾ തുടർന്നിട്ടുണ്ടെന്നും ഇത് ഹരിയാനയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും സൈനി വ്യക്തമാക്കി. എന്നാൽ, എക്സിറ്റ് പോളുകൾ ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന. കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
— ANI (@ANI)
Related Postsതമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻതമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം Read more
വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നുവഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ Read more
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബികേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more
അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more
സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻകെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more
സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻസർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more
കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ Read more
മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിമുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more
കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർകേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more
കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഇന്ന് അഹമ്മദാബാദില്ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസ് ദേശീയ സമ്മേളനം. ദേശീയ അന്തർദേശീയ Read more