പ്രയാഗ്രാജിലെ മഹാകുംഭ് 2025 ന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തി. ഞായറാഴ്ച മഹാകുംഭിന്റെ ലോഗോ പ്രകാശനം ചെയ്യുകയും വെബ്സൈറ്റും ആപ്പും ലോഞ്ച് ചെയ്യുകയും ചെയ്തു. കുംഭമേളയുടെ ഒരുക്കങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥലപരിശോധന നടത്തുകയും ചെയ്തു.
വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉൾപ്പെടെ പ്രധാന ആറ് ദിവസങ്ങളിൽ തീർത്ഥാടകർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഇലക്ട്രിക് ബസുകൾ തീർത്ഥാടകർക്ക് ഗതാഗതമൊരുക്കാൻ വിന്യസിക്കും.
2013 ലെ കുംഭമേളയുടെ ഇരട്ടിയിലധികം സ്ഥലം ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗയും യമുനയും മലിനമാക്കപ്പെടുന്നത് തടയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മലിനജലം സംസ്കരിച്ച ശേഷമാകും പുറത്തേക്ക് ഒഴുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.
Story Highlights: Yogi Adityanath reviews Mahakumbh 2025 preparations in Prayagraj, launches logo, website, and app