നെഹ്റു ട്രോഫി വള്ളംകളി: കാരിച്ചാൽ ചുണ്ടൻ്റെ വിജയം സ്ഥിരീകരിച്ചു

Anjana

Nehru Trophy Boat Race

നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി പ്രഖ്യാപിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയാണ് വിജയിച്ചതെന്ന് കമ്മിറ്റി സ്ഥിരീകരിച്ചു. കാരിച്ചാൽ വീയപുരം ചുണ്ടനെ 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയതെന്നും വിധി നിര്‍ണയത്തില്‍ പിഴവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

രണ്ട് പരാതികളാണ് അപ്പീൽ ജൂറി കമ്മിറ്റിക്ക് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ്‌ സ്റ്റാർട്ടിങ്ങിൽ പിഴവുണ്ടെന്ന പരാതിയും, വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതിയും നിലനിൽക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു. ഈ പരാതികൾ പുനഃപരിശോധിക്കേണ്ടതില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതിക്കാരുടെ വാദങ്ങൾ കേൾക്കുകയും വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ് അടക്കമുള്ള പിഴവുകളെക്കുറിച്ച് പരാതികൾ ഉണ്ടായിരുന്നതിനാൽ, സാങ്കേതിക സമിതി വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അപ്പീൽ ജൂറി കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടത്.

Story Highlights: Nehru Trophy boat race final result unchanged, Karichal Chundan wins by 0.005 microseconds

Leave a Comment