കായംകുളത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ തീപിടിത്തം; യാത്രക്കാർ രക്ഷപ്പെട്ടു

Anjana

KSRTC bus fire

കായംകുളത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായി. പുനലൂരിൽ നിന്നും പുറപ്പെട്ട ബസ് ഓടിക്കൊണ്ടിരിക്കെയാണ് എഞ്ചിന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ കത്തി പുക ഉയർന്നത്. സാഹചര്യം മനസ്സിലാക്കിയ ഡ്രൈവർ ഉടൻ തന്നെ ബസ് റോഡിൽ നിർത്തി.

യാത്രക്കാരും ബസ് ജീവനക്കാരും വേഗത്തിൽ പുറത്തിറങ്ങി രക്ഷപ്പെട്ടു. എല്ലാവരും സുരക്ഷിതമായി ഇറങ്ങിയ ഉടനെ ബസിൽ പൂർണമായും പുക നിറഞ്ഞു. എഞ്ചിന്റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി പ്രവർത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബസിന്റെ എഞ്ചിൻ ഭാഗം ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ പരിശോധനയ്ക്കുശേഷമേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Story Highlights: Fire breaks out in moving KSRTC bus, passengers escape safely

Leave a Comment