മുൻ ടാറ്റ സൺസ് ഗ്രൂപ്പ് ചെയർമാൻ രത്തൻ നേവൽ ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് 86 കാരനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രത്തൻ ടാറ്റയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലതരം ചർച്ചകൾ നടന്നു, അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐസിയുവിലാണെന്ന വാർത്തയടക്കം പ്രചരിച്ചു.
എന്നാൽ, ഈ വാർത്തകൾക്കിടയിൽ രത്തൻ ടാറ്റ തന്നെ പ്രതികരണവുമായി രംഗത്തെത്തി. തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പ്രായാധിക്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സാധാരണ മെഡിക്കൽ ചെക്കപ്പുകൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം എക്സിൽ വ്യക്തമാക്കി. മാധ്യമങ്ങളും പൊതുജനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംഷഡ്ജി ടാറ്റയുടെ കൊച്ചുമകനായ രത്തൻ ടാറ്റ 1937 ഡിസംബർ 28-നാണ് ജനിച്ചത്. 1990 മുതൽ 2012 വരെ ടാറ്റ സൺസ് ഗ്രൂപ്പ് ചെയർമാൻ സ്ഥാനം വഹിച്ച അദ്ദേഹം, 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ടാറ്റ സൺസിന്റെ ഇടക്കാല ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Thank you for thinking of me 🤍