കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം ഓടി: കെ.ടി. ജലീൽ

നിവ ലേഖകൻ

KT Jaleel opposition assembly debate Malappuram

മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ യുഡിഎഫ് വെട്ടിലായി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയതിനെ കുറിച്ച് കെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി. ജലീൽ എംഎൽഎ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു.

കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാലും ചുരുട്ടി ഓടിയെന്നാണ് ജലീലിന്റെ വിമർശനം. സഭ സാധാരണ ഗതിയിൽ നടന്നിരുന്നെങ്കിൽ ഉച്ചയ്ക്ക് 12 മണിയോടെ യുഡിഎഫിന്റെ പതിനാറടിയന്തിരം കഴിയുമെന്ന ഭയത്താലാണ് അവർ സഭ അലങ്കോലപ്പെടുത്തി സമ്മേളനം തടസ്സപ്പെടുത്തിയതെന്ന് ജലീൽ ആരോപിച്ചു.

കഴിഞ്ഞ പത്തുവർഷമായി ജില്ലയിൽ പിടികൂടിയ സ്വർണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്കു നഷ്ടമായതെന്നും അദ്ദേഹം കുറിച്ചു. ഇതേ പ്രമേയം നാളെ അടിയന്തിര പ്രമേയമായി കൊണ്ടുവരാനും ചർച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് ജലീൽ ചോദിച്ചു.

യുഡിഎഫ് നേതാക്കളുടെ സ്വർണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ സഭ കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടത്തിയത് ചർച്ച ഒഴിവാക്കാനുള്ള പൊറാട്ടുനാടകമാണെന്നും ജലീൽ വിമർശിച്ചു.

Story Highlights: K T Jaleel criticizes opposition for walking out of assembly debate on Malappuram issue

Related Posts
പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് കുഞ്ഞാലിക്കുട്ടി
local body elections

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡാണുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. Read more

ജമാഅത്തെ ഇസ്ലാമിയെ ആർഎസ്എസ്സിന്റെ കാർബൺ കോപ്പിയാക്കാൻ ശ്രമിക്കുന്നു: എം. സ്വരാജ്
Jamaat-e-Islami

ജമാഅത്തെ ഇസ്ലാമിയെ ആർഎസ്എസ്സിന്റെ കാർബൺ കോപ്പിയാക്കാൻ ശ്രമിക്കുന്ന സംഘടനയാണെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു. Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

കണ്ണൂരിൽ റിജിൽ മാക്കുറ്റിക്കെതിരെ വർഗീയ പ്രചാരണമെന്ന് യുഡിഎഫ്
Rijil Makkutty controversy

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. Read more

മലപ്പുറത്ത് മദ്യപാനികളുടെ ശല്യം ചോദ്യം ചെയ്തതിന് കാർ കത്തിച്ചു; പരാതി നൽകി ഡോക്ടർ
car set on fire

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. Read more

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി
petrol pump fire

മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

Leave a Comment