മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷം പ്രതിഷേധിച്ചു

Anjana

Kerala Assembly Malappuram remarks protest

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. മുഖ്യമന്ത്രി മനപൂർവ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്നും സംഘപരിവാറിന്റെ വഴിയിലാണ് പിണറായി വിജയനിപ്പോൾ സഞ്ചരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

സ്പീക്കറുടേയും സർക്കാരിന്റേയും ഭാഗത്ത് നിന്ന് ദൗർഭാഗ്യകരമായ പെരുമാറ്റമാണ് ഇന്ന് നിയമസഭയിൽ കണ്ടതെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ “ആരാണ് പ്രതിപക്ഷ നേതാവ്?” എന്ന് സ്പീക്കർ ചോദിച്ചു. സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോയെന്നും അദ്ദേഹം അനാദരവോടെയാണ് സംസാരിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിൽ സഭയിൽ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. എന്നാൽ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും സ്പീക്കർ വിശദീകരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. ഒടുവിൽ പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങി.

Story Highlights: Kerala Assembly adjourned after dramatic scenes over CM’s Malappuram remarks and opposition’s protest against Speaker’s actions

Leave a Comment