നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ പിരിഞ്ഞു; പ്രതിപക്ഷവും സർക്കാരും പരസ്പരം കുറ്റപ്പെടുത്തി

നിവ ലേഖകൻ

Kerala Assembly adjourned

സംഭവബഹുലവും നാടകീയവുമായ രംഗങ്ങൾക്കൊടുവിൽ കേരള നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും സഭ പിരിയുന്ന അപൂർവ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനമെങ്കിലും അതിനു നൽകാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേർന്നത്. നിയമസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു.

സഭ വേഗത്തിൽ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അടിയന്തരമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതാണെന്നും നുണകൾ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികൾ അലങ്കോലമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പീക്കറിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗർഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് പ്രതിപക്ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ വീണ്ടും ഈ വിഷയം ഉന്നയിക്കുമെന്നും സഭാ നടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ മോശമായി പെരുമാറിയെന്നും സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു.

Story Highlights: Kerala Assembly adjourned amid dramatic scenes over Chief Minister’s Malappuram remarks

Related Posts
വെള്ളാപ്പള്ളി സംഘപരിവാറിൻ്റെ നാവ്; അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
VD Satheesan

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി Read more

സംസ്ഥാനത്ത് പാലങ്ങൾ തകരുന്നതിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ
Kerala bridge collapse

സംസ്ഥാനത്ത് പാലങ്ങൾ തകർന്നുവീഴുന്ന സംഭവങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഭരണത്തിലിരിക്കുമ്പോൾ Read more

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
വിഭജന ദിനാചരണം: ഗവർണറുടെ സർക്കുലർ കേരളത്തിൽ നടപ്പാക്കില്ലെന്ന് വി.ഡി. സതീശൻ
Partition Day Kerala

സ്വാതന്ത്ര്യ ദിനത്തിന് തലേദിവസം വിഭജന ദിനം ആചരിക്കാനുള്ള ഗവർണറുടെ സർക്കുലർ കേരളത്തിൽ നടപ്പാക്കാൻ Read more

സദാനന്ദന്റെ കാൽ വെട്ടിയ കേസ്: പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളെന്ന് വി.ഡി. സതീശൻ
KK Shailaja criticism

ബിജെപി നേതാവ് സി സദാനന്ദന്റെ കാൽ വെട്ടിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകിയ Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തീയതി നീട്ടണമെന്ന് Read more

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിൻ്റെ മതേതര മനസ്സിനെ അഭിനന്ദിച്ച് വി.ഡി. സതീശൻ
Malayali nuns bail

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയെന്ന് വി.ഡി. സതീശൻ
VD Satheesan

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തതിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ Read more

V.D. Satheesan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി Read more

വി.എസ് പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ മുഖം നൽകി: വി.ഡി. സതീശൻ
VS Achuthanandan

വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തെ അനുസ്മരിച്ച് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും Read more

വെള്ളാള്ളിയുടെ വർഗീയ പരാമർശത്തിൽ സർക്കാരിന് മറുപടി പറയാനുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; വിമർശനവുമായി സതീശനും
Vellappally Natesan remarks

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. സര്ക്കാരാണ് മറുപടി Read more

Leave a Comment