മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും നിയമസഭയിൽ ഉയരും

Anjana

Kerala Assembly PR agency controversy

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സണ്ണി ജോസഫ് എംഎൽഎ അടിയന്തര പ്രമേയമായി ഈ വിഷയം അവതരിപ്പിക്കും. എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെക്കുറിച്ച് പ്രതിപക്ഷം നിരവധി ചോദ്യങ്ങൾ ഉന്നയിക്കും. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ, ഉണ്ടെങ്കിൽ പരാമർശത്തിൽ പിആർ ഏജൻസിക്കെതിരെ കേസെടുക്കുമോ, ഇല്ലെങ്കിൽ തെറ്റിദ്ധാരണ പടർത്തിയതിന് ഹിന്ദു പത്രത്തിനെതിരെ കേസ് എടുക്കുമോ എന്നീ ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തും. വാർത്താസമ്മേളനത്തിൽ പോലും കൃത്യമായി മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ ആകാംക്ഷയായി മാറിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമസഭ സമ്മേളിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രം എംആർ അജിത് കുമാറിനെ മാറ്റിയ നടപടിയും സഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്യും. കടുത്ത നടപടി ഇല്ലാത്തത് അജിത് കുമാറിന് ഒരുക്കിയ സംരക്ഷണം എന്നാണ് പ്രതിപക്ഷ വാദം. തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ഉന്നയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ചർച്ചയ്ക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം 15 വരെയാണ് സഭാ സമ്മേളനം.

Story Highlights: Kerala Assembly to discuss CM’s PR agency controversy and Malappuram remarks

Leave a Comment