ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

നിവ ലേഖകൻ

Iran flight cancellations

ഇറാൻ രാജ്യത്തെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിന് ഒരു വർഷം തികയുന്ന നാളെ പശ്ചിമേഷ്യയിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീതി ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇറാൻ 200 മിസൈലുകൾ തൊടുത്തുവിട്ട് ഇസ്രയേലിനെ ആക്രമിച്ചിരുന്നു.

തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇസ്രയേൽ ഇതുവരെ എപ്പോൾ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇസ്രയേൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ച മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു.

പിന്നീട് വ്യാഴാഴ്ചയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്. സുരക്ഷാ മുൻകരുതലെന്നോണം സ്വീകരിച്ച നടപടിയെന്നാണ് ഇതേക്കുറിച്ച് ഇറാൻ വിശദീകരിച്ചത്. അതേസമയം ഇറാനിയൻ വ്യോമപാത ഒക്ടോബർ 31 വരെ ഒഴിവാക്കാനാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകിയിരിക്കുന്ന നിർദ്ദേശം.

  മ്യാന്മാറിൽ ഭൂകമ്പം: നൂറിലധികം മരണം

ഈ സാഹചര്യത്തിൽ ഇറാനിലെ റവല്യൂഷണറി ഗാർഡിൻ്റെ നേതൃത്വത്തിൽ ഖർഗ് ഐലൻ്റടക്കം ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Story Highlights: Iran cancels all flights until Monday morning due to operational restrictions amid tensions with Israel

Related Posts
ആണവ ചർച്ച: നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ
Iran nuclear talks

ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. മധ്യസ്ഥർ വഴി ചർച്ചയ്ക്ക് Read more

വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം
Beirut missile attack

ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ Read more

ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം
Gaza Protests

ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. ഹമാസ് ഭരണത്തിനെതിരെ നടന്ന Read more

ഇറാൻ ലോകകപ്പിലേക്ക്; തുടർച്ചയായ നാലാം തവണ
FIFA World Cup 2026

ഉസ്ബെക്കിസ്ഥാനുമായി സമനിലയിൽ പിരിഞ്ഞ ഇറാൻ ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി. ഇറാൻ Read more

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Gaza airstrikes

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ ബർദാവിൽ ഉൾപ്പെടെ 19 Read more

ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
Gaza

ഗസ്സയിൽ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് തള്ളിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ Read more

ഗാസയിൽ ഇസ്രയേൽ കര ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza

ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ 20 പലസ്തീനികൾ Read more

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം: 300-ലധികം പേർ കൊല്ലപ്പെട്ടു
Gaza attack

ഇസ്രയേൽ-ഹമാസ് വെടിനിറുത്തൽ ചർച്ചകൾക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിൽ 300-ലധികം പേർ Read more

Leave a Comment