വനിതാ ട്വന്റി20 ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യക്ക് ആദ്യ ജയം; മലയാളി താരം സജ്ന സജീവന് തിളങ്ങി

നിവ ലേഖകൻ

Women's T20 World Cup India Pakistan

വനിതകളുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യ പാകിസ്താനെതിരെ ആദ്യ ജയം നേടി. 106 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 18. 5 ഓവറില് ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളി താരം സജ്ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം. ഷഫാലി വര്മ്മ (32 റണ്സ്), ക്യാപ്റ്റന് ഹര്മ്മന് പ്രീത് കൗര് (29 റണ്സ്), ജമീമ റോഡ്രിഗസ് (23 റണ്സ്) എന്നിവരാണ് ഇന്ത്യന് ബാറ്റിങ് നിരയില് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. പാകിസ്താന് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യന് ബൗളര്മാരുടെ മികച്ച പ്രകടനത്തിന് മുന്നില് 20 ഓവറില് 105 റണ്സില് ഒതുങ്ങി.

അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റുകളും ശ്രേയങ്ക പാട്ടീല് രണ്ട് വിക്കറ്റുകളും നേടി. മലയാളി താരം ആശ ശോഭന, രേണുക സിങ്, ദീപ്തി ശര്മ്മ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താന് ബാറ്റിങ് നിരയില് നിദ ദര് (28 റണ്സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഇന്ത്യന് ടീമില് മലയാളി താരം സജന സജീവന് ആദ്യ ഇലവനിലെത്തിയത് കേരളത്തിന് സന്തോഷമുണ്ടാക്കി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജ്ന. ആശ ശോഭനയാണ് മറ്റൊരു മലയാളി താരം.

19 റണ്സ് മാത്രം നല്കി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ അരുന്ധതി റെഡ്ഡിയാണ് പ്ലെയര് ഓഫ് ദ മാച്ച്.

Story Highlights: India secures first victory in Women’s T20 World Cup against Pakistan with stellar performances from Shafali Verma and Arundhati Reddy

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിവയ്പ്; സ്ഥിതിഗതികൾ ഗുരുതരം
Afghanistan Pakistan border firing

പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ കനത്ത വെടിവയ്പ് നടന്നു. രണ്ട് Read more

വിരാട് കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം; ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിലെ ടിക്കറ്റുകൾ വിറ്റുതീർന്നു
Virat Kohli century

വിരാട് കോഹ്ലിയുടെ മികച്ച ഫോം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ടിക്കറ്റ് വില്പനയ്ക്ക് ഉണർവേകുന്നു. Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

പാക് സൈനിക മേധാവിയായി അസിം മുനീർ; ചരിത്രപരമായ നിയമനം
Pakistan Defence Forces

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം Read more

ആഷസ് ടെസ്റ്റ്: ഗാബയിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ, റൂട്ട് സെഞ്ച്വറി നേടി
Ashes Test

ഗാബയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ Read more

പുടിൻ ഇന്ത്യയിൽ: കനത്ത സുരക്ഷയിൽ രാജ്യം, ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യത
Putin India Visit

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം നാളെ നടക്കും. ദ്വിദിന സന്ദർശനത്തിൽ Read more

20,000 റൺസ് ക്ലബ്ബിലേക്ക് രോഹിത് ശർമ്മ; കാത്തിരിപ്പിൽ ആരാധകർ
Rohit Sharma

രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് എന്ന നേട്ടത്തിലേക്ക് അടുക്കുന്നു. 41 Read more

ഇന്ത്യ-റഷ്യ ഉച്ചകോടി: പുടിൻ നാളെ ഇന്ത്യയിലെത്തും
India Russia relations

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ- Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നാളെ; ടീം ഇന്ത്യയിൽ നിർണായക ചർച്ചകൾക്ക് സാധ്യത
BCCI meeting

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ റായ്പൂരിൽ നടക്കും. Read more

Leave a Comment