ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 പരമ്പര ഇന്ന് ആരംഭിക്കും. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില് രാത്രി 7 മണിക്കാണ് മത്സരം. യുവനിര മാത്രമുള്ള ടീം ഇന്ത്യയും, ടെസ്റ്റ് പരമ്പരയിലെ പ്രധാന കളിക്കാരെ ഉള്പ്പെടുത്തിയ ബംഗ്ലാദേശും തമ്മിലാണ് പോരാട്ടം. വെടിക്കെട്ട് ബാറ്റ്സ്മാന് സൂര്യകുമാര് യാദവ് നയിക്കുന്ന ഇന്ത്യന് ടീമില് യുവനിരക്കാണ് പ്രാധാന്യം.
മായങ്ക് യാദവ്, ഹര്ഷിത് റാണ, നിതീഷ് കുമാര് റെഡ്ഡി എന്നിവരുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി ഇറങ്ങിയേക്കും. അഭിഷേക് ശര്മയ്ക്കൊപ്പം സഞ്ജു ഓപ്പണിംഗ് നിരയില് ഉണ്ടാകുമെന്നാണ് സൂചന. സൂര്യകുമാര് യാദവ്, റിയാന് പരാഗ്, ഹാര്ദിക് പാണ്ഡ്യ തുടങ്ങിയവരും ടീമിലുണ്ട്. മായങ്ക് യാദവും അര്ഷ്ദീപ് സിങ്ങും പേസ് ബൗളിംഗ് നിരയില് ഉണ്ടാകും.
ബംഗ്ലാദേശ് ടീമിനെ 25 കാരനായ നജ്മുല് ഹൊസാന് ഷാന്റോ നയിക്കും. ലിട്ടണ് ദാസ്, മെഹ്ദി ഹസ്സന് മിറാസ്, തൗഹീദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്കിന് അഹമ്മദ്, മുസ്താഫിസുര് റഹ്മാന് തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട്. മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമായതിനാല് പിച്ചിനെക്കുറിച്ച് താരങ്ങള്ക്ക് വ്യക്തമായ ധാരണയില്ല. ഐപിഎല്‍ ലേലം അടുത്തിരിക്കെ, താരങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഈ ടി20 പരമ്പര.
Story Highlights: India-Bangladesh T20 series begins with young Indian team facing experienced Bangladesh side