ഇസ്രയേല്-ഹമാസ് യുദ്ധം ഒരു വര്ഷം പിന്നിടുമ്പോള് ഗസ്സയില് മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. 2023 ഒക്ടോബര് 7-ന് രാവിലെ ഏഴുമണിക്ക് ഹമാസ് ഇസ്രയേലില് നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഓപ്പറേഷന് അല്-അഖ്സ ഫ്ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തില് 1200-ഓളം പേര് കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
ആക്രമണത്തിന് മണിക്കൂറുകള്ക്കുള്ളില് തന്നെ ഇസ്രയേല് ഓപ്പറേഷന് അയണ് സോഡ്സ് എന്ന പേരില് പ്രത്യാക്രമണം ആരംഭിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു യുദ്ധം പ്രഖ്യാപിക്കുകയും അമേരിക്ക ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വര്ഷം പിന്നിടുമ്പോള് ഇസ്രയേലിന്റെ യുദ്ധം ഹമാസിനു പുറമേ, ലെബനനിലെ ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും വ്യാപിച്ചിരിക്കുന്നു.
യുദ്ധം മൂലം ഗസ്സയില് കടുത്ത ഭക്ഷ്യക്ഷാമവും രോഗങ്ങളും നിലനില്ക്കുന്നു. ലെബനനില് ഇസ്രയേല് നടത്തിയ ആക്രമണങ്ങളില് രണ്ടായിരത്തിലധികം പേര് കൊല്ലപ്പെട്ടു. ഇറാന്റെ പ്രോക്സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും നേതാക്കളെ ഇസ്രയേല് ഇല്ലാതാക്കിയതിനു പിന്നാലെ, ഇറാന് ഇസ്രയേലിലേക്ക് മിസ്സൈലാക്രമണം നടത്തിയത് ഇരു രാജ്യങ്ങളും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്ക് ഇടയാക്കിയിരിക്കുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള് ഇതുവരെ ഫലവത്തായിട്ടില്ല.
Story Highlights: Israel-Hamas war marks one year with Gaza death toll nearing 42,000 and fears of direct Iran-Israel conflict rising.