എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ നടപടി പ്രതീക്ഷിക്കുന്നു

Anjana

ADGP MR Ajith Kumar RSS meeting

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സര്‍വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദര്‍വേഷ് സഹേബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കൈമാറിയത്.

പി.വി അന്‍വറിന്റെ പരാതിയിലെയും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയിലെയും അന്വേഷണ വിവരങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ടില്‍. കൂടിക്കാഴ്ച്ച സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളി. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തല്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും, മാമി തിരോധാന കേസിലും അജിത്കുമാറിന് പരിക്കില്ല. എന്നാല്‍ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായേക്കും.

Story Highlights: Action expected against ADGP MR Ajith Kumar for secret meeting with RSS leaders

Leave a Comment