സവർക്കർ അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് പുണെ കോടതി സമൻസ്

Anjana

Rahul Gandhi Savarkar defamation case

പുണെ പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ ഈ മാസം 23ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. സവർക്കറിന്റെ കൊച്ചുമകൻ സത്യകി സവർക്കർ ആണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ വച്ച് രാഹുൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് പരാതി.

സവർക്കറുടെ പേരിന് കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തെറ്റായ ആരോപണങ്ങൾ രാഹുൽ ഗാന്ധി മനപ്പൂർവം ഉന്നയിച്ചു എന്നായിരുന്നു പരാതി. സവർക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലിമിനെ മർദ്ദിച്ചതായും അതിൽ അവർക്ക് സന്തോഷം തോന്നിയെന്നും വി.ഡി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി സത്യകി സവർക്കർ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ ആരോപണം അസത്യവും, തെറ്റായതും വിദ്വേഷം പടർത്തുന്നതുമാണെന്ന് സത്യകി ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 500 (മാനനഷ്ടം) പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്ന് കേസ് എം.പിമാർക്കും എം.എൽ.എമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു. ജോയിന്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ മജിസ്ട്രേറ്റുമായ അമോൽ ഷിൻഡെ അധ്യക്ഷനായ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്.

Story Highlights: Pune court summons Rahul Gandhi to appear in person on 23rd in Savarkar defamation case

Leave a Comment