ജപ്പാനിൽ രണ്ടാം ലോകമഹായുദ്ധകാല ബോംബ് പൊട്ടിത്തെറിച്ചു; വിമാനത്താവളം അടച്ചു

Anjana

World War II bomb Japan airport

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത ജപ്പാനെ വീണ്ടും വേട്ടയാടുന്നു. തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനം നടക്കുമ്പോൾ സമീപത്ത് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും 80-ലധികം വിമാനങ്ങൾ റദ്ദാക്കിയെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. റൺവേയിൽ ഏഴ് മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള ഒരു കുഴി ഉണ്ടായിട്ടുണ്ടെന്നും അറ്റകുറ്റപണികൾ നടക്കുകയാണെന്നും സർക്കാർ വക്താക്കൾ അറിയിച്ചു. ഒരു പാസഞ്ചർ വിമാനം സൈറ്റ് കടന്ന് ഒരു മിനിട്ടിന് ശേഷമാണ് അപകടമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെൽഫ് ഡിഫൻസ് ഫോഴ്സും പൊലീസും നടത്തിയ അന്വേഷണത്തിൽ യു.എസ് ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധ കാലയളവിൽ നൂറുകണക്കിന് പൊട്ടിത്തെറിക്കാത്ത ബോംബുകൾ ജപ്പാനിലുടനീളം യുഎസ് സൈന്യം കുഴിച്ചിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവയിൽ പലതും രാജ്യത്തെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ടെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights: World War II bomb detonates at Miyazaki Airport in Japan, causing closure and flight cancellations

Leave a Comment