ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം: ജിദ്ദ ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചു

നിവ ലേഖകൻ

Jeddah Tower construction

സൗദി അറേബ്യയിലെ ജിദ്ദയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡ് നേടാനുള്ള പദ്ധതി വീണ്ടും ആരംഭിച്ചു. ജിദ്ദ ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചതോടെ അറബ് ലോകത്ത് നിന്ന് ബുർജ് ഖലീഫയെ മറികടക്കുന്ന മറ്റൊരു കെട്ടിടം ഉയരുകയാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ കെട്ടിടത്തിന് 1,000 മീറ്റർ ഉയരമുണ്ടാകും. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു നഗര കേന്ദ്രമായി ഇതിനെ മാറ്റുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2013 ഏപ്രിൽ ഒന്നിനാണ് ജിദ്ദ ടവർ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ 2018 ഓടെ വിവിധകാരണങ്ങളാൽ പദ്ധതി പാതിവഴിയിൽ നിർത്തിവെച്ചു. ഇപ്പോൾ വിവിധ ചർച്ചകൾക്കൊടുവിൽ കരാറിലെത്തി, സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ജിദ്ദ എകണോമിക് കമ്പനിയാണ് കരാറിൽ ഒപ്പിട്ടത്.

കെട്ടിടത്തിന്റെ 63 നിലകൾ നേരത്തെ പൂർത്തിയായിരുന്നു. ഇപ്പോൾ ഈ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. അമേരിക്കൻ ആർക്കിടെക്ട് അഡ്രിയൻ സ്മിത്തിന്റെ രൂപകൽപ്പനയിലുള്ള കെട്ടിടത്തിൽ ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, മൂന്ന് ലോബികൾ, 157-ാം നിലയിൽ ലോകത്തിലെ ഉയരമേറിയ ഒബ്സർവേഷൻ ഡെസ്ക് എന്നിവ ഉണ്ടാകും. ആകെ 157 നിലകളാണ് കെട്ടിടത്തിനുണ്ടാകുക.

  സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു

യുഎസ് ആസ്ഥാനമായ സി. ബി. ആർ. ഇ ഗ്രൂപ്പിനാണ് നിലവിൽ ഹോട്ടൽ നടത്തിപ്പിനുള്ള കരാർ.

എണ്ണൂറ് കോടി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2028-ൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കും.

Story Highlights: Jeddah Tower construction resumes in Saudi Arabia, aiming to become world’s tallest building at 1,000 meters

Related Posts
സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു
Sheikh Abdulaziz Al-Sheikh

സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് 82-ാം വയസ്സിൽ Read more

സൗദി ദമ്മാമിൽ വാക്കുതർക്കത്തിനിടെ ബാലരാമപുരം സ്വദേശി കൊല്ലപ്പെട്ടു
Saudi Arabia clash

സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബാലരാമപുരം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. Read more

  നെല്ല് സംഭരണം: കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ; നാളെ യോഗം ചേരും
അർദ്ധരാത്രിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ മറുപടിയുമായി പൊലീസ്
midnight construction work

മലപ്പുറം തുവ്വൂരിൽ അർദ്ധരാത്രിയിലെ മണ്ണെടുത്തുള്ള നിർമ്മാണ പ്രവർത്തനം ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ Read more

സൗദി-പാക് പ്രതിരോധ കരാറിൽ ഇന്ത്യയുടെ പ്രതികരണം; യുഎസ് വ്യാപാര ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം
Saudi-Pakistan defense agreement

സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധ കരാറിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സൗദി അറേബ്യയുമായുള്ള Read more

സൗദിയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്
Nissan Magnite recall

സൗദി അറേബ്യയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് വാഹനങ്ങൾ ബ്രേക്കിംഗ് പ്രശ്നങ്ങൾ കാരണം തിരിച്ചുവിളിക്കുന്നു. Read more

സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യ ആശങ്കയിൽ
Saudi Pakistan Defence Agreement

സൗദി അറേബ്യയും പാകിസ്താനും തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് Read more

  സുവർണ്ണ കേരളം SK 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ആർക്ക്?
അൽ ഖോബാറിൽ അമ്മ കൊലപ്പെടുത്തിയ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഖബറടക്കി
Al Khobar children burial

സൗദി അൽ ഖോബാറിലെ ഷമാലിയയിൽ ഹൈദരാബാദ് സ്വദേശിനിയായ ഒരു സ്ത്രീ മൂന്ന് കുട്ടികളെ Read more

സൗദിയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിനിയുടെ ആത്മഹത്യാശ്രമം
Saudi Arabia Crime

സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി. Read more

അബ്ദുൾ റഹീം കേസിൽ കീഴ്ക്കോടതി വിധി ശരിവെച്ച് അപ്പീൽ കോടതി
Abdul Rahim Case

സൗദി അറേബ്യൻ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസിൽ അപ്പീൽ Read more

അറഫ സംഗമത്തോടെ ഈ വർഷത്തെ ഹജ്ജിന് സമാപനം
Hajj Pilgrimage

ഈ വർഷത്തെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം സമാപിച്ചു. 18 ലക്ഷത്തോളം Read more

Leave a Comment