അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി; കാബൂളില്‍ നടന്ന ചടങ്ങില്‍ സഹതാരങ്ങളും പങ്കെടുത്തു

Anjana

Rashid Khan wedding

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി. കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്. വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. റാഷിദിന്‍റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്‍റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അഫ്ഗാനിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ റാഷിദ് ഖാന് ആശംസ നേര്‍ന്നു. എന്നാല്‍ വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്ഗാന്‍ ലോകകപ്പ് നേടിയതിന് ശേഷം മാത്രമാണ് താന്‍ വിവാഹിതനാവുക എന്ന് റാഷിദ് ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് നേട്ടം കൈവരിക്കുന്നതിന് മുമ്പേ തന്നെ റാഷിദ് വിവാഹിതനായിരിക്കുന്നു.

Story Highlights: Afghan cricket star Rashid Khan gets married in Kabul along with his three brothers

Leave a Comment